മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേര്‍ : കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു.

തിരുവനന്തപുരം : മലപ്പുറം ജില്ലയില്‍ നിപയും എം പോക്‌സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്‌. മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്‌. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവാണ്‌ എന്നത്‌ മാത്രം ആണ്‌ ആശ്വാസം. ഏഴുപേര്‍ക്ക്‌ നിപ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും സെപ്‌തംബര്‍ 19 ന്‌ നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു.

ഹൈ റിസ്‌ക്ക്‌ കാറ്റഗറിയില്‍ ഉള്ളവര്‍ക്ക്‌ പ്രതിരോധ മരുന്നു നല്‍കി. വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനക്ക്‌ വിധേയമാക്കും. വീട്ടുവളപ്പിലെ പഴങ്ങള്‍ നിപ രോഗി ഭക്ഷിച്ചിട്ടുണ്ട്‌. അതില്‍ നിന്നാണ്‌ ഉറവിടം എന്നാണ്‌ അനുമാനമെന്നും മന്ത്രി പറഞ്ഞു.

എം പോക്‌സ്‌ : സമ്പര്‍ക്കപ്പട്ടികയില്‍ 23 പേര്‍

എം പോക്‌സില്‍ നിലവില്‍ നാട്ടിലെ സമ്പര്‍ക്കപ്പട്ടികയില്‍ 23 പേരാണ്‌ ഉള്ളത്‌. രോഗി സഞ്ചരിച്ച വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. 43 പേരാണ്‌ ആ പട്ടികയില്‍ ഉള്ളത്‌. എം പോക്‌സ്‌ വൈറസ്‌ വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ്‌ നടത്തുമെന്നും ആരോഗ്യ വകുപ്പ്‌ അറിയിച്ചു. എം പോക്‌സ്‌ ബാധിച്ച രോഗിയുടെ നില തൃപ്‌തികരമാണെന്നുപറഞ്ഞ മന്ത്രി 23 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രോഗിയ്‌ക്ക്‌ പിടിപെട്ടത്‌ ഏത്‌ വകഭേദം. ആണെന്ന്‌ കണ്ടെത്താന്‍ പരിശോധന നടത്തുന്നുണ്ടെന്നും 2 ബി ആണെങ്കില്‍ വ്യാപനം കുറവാണെന്നും വീണാ ജോര്‍ജ്‌ പറഞ്ഞു. 1 ബിയ്‌ക്ക്‌ വ്യാപനശേഷി വളരെ കൂടുതലാണ്‌. ആഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ഇതാണ്‌

Share
അഭിപ്രായം എഴുതാം