.കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഇത്തവണയും കണ്ണീരോണം

തിരുവനന്തപുരം: കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഇത്തവണ ഒറ്റഗഡുവായി ശമ്പളം നല്‍കി. പക്ഷെ സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മിക്ക ബോര്‍ഡ്‌ കോര്‍പ്പറേഷനുകളിനെ ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാന്‍ നല്ലൊരു തുക ബോണസ്‌ ആയി നല്‍കിയപ്പോള്‍ കെ.എസ്‌ആര്‍ടിസി ജീനക്കാര്‍ക്ക്‌ ഇത്തവണയും കണ്ണീരോണം.കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഉത്സവ ബത്ത നല്‍കണമെങ്കില്‍ 28.5 കോടിരൂപ ഇനിയും കണ്ടെത്തേണ്ടതുണ്ട്‌.. .ഇതിനായി ധനവകുപ്പിന്റെ കനിവിനായികത്തെഴുതി യിരിക്കുക യാണ്‌ കോര്‍പ്പറേഷന്‍. .

കെ.എസ്‌.ആര്‍.ടിസിയുടെ ശമ്പളത്തിനായി ഇന്ധന കമ്പനികള്‍ക്ക്‌ നല്‍കാതെ മാറ്റിവെച്ച തുകയും..

ഇത്തവണ ഒന്നിച്ച്‌ ശമ്പളം നല്‍കാന്‍ പാടുപെട്ടാണ്‌ കെ.എസ്‌.ആര്‍.ടി.സി പണം കണ്ടെത്തിയത്‌..ഓവര്‍ ഡ്രാഫ്‌റ്റായി 50 കോടി എടുക്കുകയും ഇന്ധന കമ്പനികള്‍ക്ക്‌ നല്‍കാതെ മാറ്റിവെച്ച തുകയും ചേര്‍ത്താണ്‌ ഇത്തവണ ശമ്പളം ഒറ്റത്തവണയായി നല്‍കിയത്‌. 74.8 കോടി രൂപയാണ്‌ ഇങ്ങനെ കെണ്ടത്തിയത്‌. ഓണത്തിന്‌ ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന ഉറപ്പ്‌ പാലിക്കാനാണ്‌ മാനേജ്‌മെന്റ്‌ ഈ കടുംകൈ ചെയ്‌തത്‌. ഒന്നര വര്‍ഷത്തിന്‌ ശേഷമാണ്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്ക്‌ ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും ലഭിക്കുന്നത്‌. 2023 ഫെബ്രുവരി മുതല്‍ രണ്ടു ഗഡുക്കളായാണ്‌ ശമ്പളം നല്‍കുന്നത്‌. ഇതുപോലും മുടക്കമില്ലാതെ നല്‍കാന്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ സാധിച്ചിരുന്നില്ല.

കെ.എസ്‌.ആര്‍.ടി.സിയോട്‌ചി മാത്രം ചിറ്റമ്മനയം

. ബെവ്‌കോ ജീവനക്കാര്‍ക്ക്‌ ഇത്തവണ 95000 രൂപയാണ്‌ ബോണസ്‌ ആയി ലഭിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നല്ലൊരു തുകയാണ്‌ ഇത്തവണയും ലഭിക്കുക. ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ബോണസായി 4000 രൂപയും ബോണസിന്‌ അര്‍ഹത ഇല്ലാത്തവര്‍ക്ക്‌ പ്രത്യേക ഉത്സവബത്തയായി 2750 രൂപയുമാണ്‌ നല്‍കിയത്‌. സര്‍വീസ്‌ പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കി. സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചു. പാര്‍ട്ട്‌ ടൈം കണ്ടിന്‍ജന്റ്‌ ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക്‌ അഡ്വാന്‍സ്‌ 6000 രൂപയാണ്‌. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവബത്ത നല്‍കിയിട്ടുമുണ്ട്‌..

അടുത്തമാസം മുതല്‍ പ്രതിസന്ധി രൂക്ഷമാകും.

.ഇത്തവണ ശമ്പളം മുടങ്ങിയാല്‍ പണിമുടക്ക്‌ അടക്കം നടത്താന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഏതായാലും ആ പ്രതിസന്ധി ഒഴിവായി. പൂര്‍ണ ശമ്പളം നല്‍കാന്‍ ബാങ്ക്‌ കണ്‍സോര്‍ഷ്യത്തില്‍ നിന്ന്‌ ഒറ്റത്തവണയായി 450 കോടി കടമെടുത്ത്‌ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം നടത്തിയെങ്കിലും അത്‌ വിജയിച്ചിരുന്നില്ല. പിന്നാലെ കേരള ബാങ്കില്‍നിന്ന്‌ പണം കടമെടുക്കാന്‍ ശ്രമിച്ചെങ്കിലും വ്യവസ്‌ഥകള്‍ വെല്ലുവിളിയായി. അധിക ധനസഹായത്തിനായി സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ പെന്‍ഷന്‍കാര്‍ക്ക്‌ കൊടുക്കാനുളള തുക മാത്രമാണ്‌ കിട്ടിയത്‌. ഇതോടെയാണ്‌ ഓവര്‍ഡ്രാഫ്‌റ്റെടുക്കാനും ഇന്ധന കമ്പനികള്‍ക്ക്‌ നല്‍കാനുള്ള പണമെടുക്കാനും കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായത്‌. കരുതുന്നത്‌.

Share
അഭിപ്രായം എഴുതാം