പോലീസ്‌ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടി ആശ്വാസകരമെന്ന്‌ പിവി അന്‍വര്‍ എം.എല്‍എ

തിരുവനന്തപുരം: പോലീസ്‌ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടി ആശ്വാസകരമാണെന്ന്‌ നിലമ്പൂര്‍ എം,എല്‍എ പിവി അന്‍വര്‍ . സെപ്‌തംബര്‍ 10 ന്‌ നടന്ന സംസ്‌ഥാന പോലീസിലെ അഴിച്ചുപണിയപ്പറ്റി പ്രതികരിക്കുകയായിരുന്നു അന്‍വര്‍. ഈ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല, മുഖ്യമന്ത്രി ഒന്നും ചെയ്യില്ല എന്ന്‌പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ സുജിത്‌ ദാസ്‌ ഐ.പിഎസ്‌ പോയി. ഇപ്പോള്‍ ശശിധരന്‍ ഐപിഎസ്‌ പോകുന്നു. ഡി.വൈ.എസ്‌.പിമാര്‍ പോകുന്നു. വീഴാതെ പോകില്ലെന്നും വിക്കറ്റുകള്‍ വീണുകൊണ്ടേയിരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാജയം

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാജയമാണെന്ന്‌്വ പി.വി അന്‍വര്‍ എം.എല്‍.എ ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയത്‌ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍ ശരിയല്ലാത്തതുകൊണ്ടാണ്‌. കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കും നീതി ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ പരാജയമായിരുന്നു. പാര്‍ട്ടിക്ക്‌ അതില്‍ ക്ഷീണമുണ്ടായിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയത്‌ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍

പോലീസിനെക്കുറിച്ചുള്ള പരാതികളില്‍ ഒരു തീരുമാനവും ഉണ്ടാകാറില്ലെന്ന്‌ അന്‍വര്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സെക്രട്ടറി ചവറ്റുകൊട്ടയിലേക്കിടാന്‍ ഉദ്ദേശിക്കുന്നത്‌ ചവറ്റുകൊട്ടയിലേക്കിടും. അദ്ദേഹം എടുത്ത പൊളിറ്റിക്കല്‍ തീരുമാനങ്ങളുടെ ഭാഗമായിട്ടാണ്‌ ഈ പാര്‍ട്ടിക്ക്‌ ഇത്ര വലിയ പോലീസിങ്ങിന്റെ ക്ഷീണം വന്നത്‌. ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയത്‌ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍ ശരിയല്ലാത്തതുകൊണ്ടാണ്‌. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ അദ്ദേഹം പരാജയമാണെന്നാണ്‌ താന്‍ പറഞ്ഞത്‌. അതില്‍ ഒരു മാറ്റമില്ലെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ക്ഷീണമുണ്ടായി

.കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കും നീതി ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ പരാജയമായിരുന്നു. പാര്‍ട്ടിക്ക്‌ അതില്‍ ക്ഷീണമുണ്ടായിട്ടുണ്ട്‌. പ്രവര്‍ത്തകര്‍ക്ക്‌ ക്ഷീണമുണ്ടായിട്ടുണ്ട്‌. പാര്‍ട്ടിയില്‍ നിന്ന്‌ ഒരുപാട്‌ അനുഭാവികള്‍ വിട്ടുനില്‍ക്കുന്നുണ്ട്‌., ഒരുപാട്‌ ആളുകള്‍ നിര്‍ജീവമായിട്ടുണ്ട്‌. അതില്‍ ഒരു സംശയവുമില്ല. എന്നും ഉറച്ചുനില്‍ക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. .

അജിത്‌ കുമാറിനെ ആരും രക്ഷിക്കുന്നതായി തോന്നിയിട്ടില്ല. ഒരാളേയും രക്ഷിക്കുന്ന പാര്‍ട്ടിയല്ലയിത്‌.. തെറ്റ്‌ ചെയ്‌താല്‍ ശിക്ഷിക്കുന്ന പാര്‍ട്ടിയാണ്‌. അത്‌ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌. അതിന്റെ റിസള്‍ട്ട്‌ വന്നുകൊണ്ടിരിക്കുകയാണ്‌. അന്‍വര്‍ പറഞ്ഞു

വാട്‌സാപ്പ്‌ നമ്പര്‍ ഹാക്ക്‌ ചെയ്യപ്പെട്ടു.

ആളുകള്‍ക്ക്‌ പരാതിനല്‍കാനായി പരസ്യപ്പെടുത്തിയ വാട്‌സാപ്പ്‌ നമ്പര്‍ ഹാക്ക്‌ ചെയ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട്‌ ആളുകള്‍ക്ക്‌ തെളിവുകളും പരാതികളും തരാനുള്ള ഒരു സാഹചര്യം അവര്‍ക്ക്‌ ഒരുക്കിക്കൊടുക്കുക എന്ന്‌ മാത്രമാണ്‌ ഉദ്ദേശിച്ചത്‌. അതാണ്‌ ഇപ്പോള്‍ ഹാക്ക്‌ ചെയ്യപ്പെട്ടതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു..

Share
അഭിപ്രായം എഴുതാം