.
.തിരുവനന്തപുരം: സംസ്‌ഥാനപോലീസില്‍ വന്‍ അഴിച്ചുപണി. സെപ്‌തംബര്‍ 10നാണ് ഇത്സംബന്ധിച്ച തീരുമാനം ഉണ്ടായത്. പി.വി. അന്‍വര്‍ എം.എല്‍.എ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോ?ഗസ്‌ഥരേയും മാറ്റിയെങ്കിലും എ.ഡി.ജി.പി.അജിത് കുമാര്‍ തത്സ്‌ഥാനത്ത് തുടരുകയാണ്
മലപ്പുറം എസ്.പി എസ്. ശശിധരനെമാറ്റി
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ വിജിലന്‍സ് എറണാകുളം റെയ്‌ഞ്ച് എസ്.പി.യായി.മാറ്റി . എ.ഐ.ജി. ആര്‍. വിശ്വനാഥിനെ മലപ്പുറം എസ്.പി.യായി നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈ.എസ്.പി.മാരെയും മാറ്റിയിരുന്നു. എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ കെ.വി. സന്തോഷിനെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി.യായും നിയമിച്ചു
സി.എച്ച്. നാഗരാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍
ക്രൈംബ്രാഞ്ച് ഐ.ജി. സി.എച്ച്. നാഗരാജുവിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി നിയമിച്ചു. എ. അക്‌ബര്‍ ചുമതലയേറ്റെടുക്കാത്തതിനെ ത്തുടര്‍ന്നാണിത്. അക്‌ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി.യാക്കി. കൊച്ചി കമ്മിഷണര്‍ എസ്. ശ്യാംസുന്ദറിനെ ദക്ഷിണഖേലാ ഐ.ജി.യാക്കി. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡിയുടെ അധികചുമതലയും അദ്ദേഹം വഹിക്കും
പുട്ട വിമലാദിത്യ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍
ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി. പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാക്കി. ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി.യുടെ ചുമതലയുമുണ്ടാകും. തൃശ്ശൂര്‍ റെയ്‌ഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസിന് എറണാകുളം റെയ്‌ഞ്ച് ഡി.ഐ.ജി.യുടെ ചുമതലകൂടി നല്‍കി. സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി ഹരിശങ്കര്‍ പോലീസ് ആസ്‌ഥാനത്ത് എ.ഐ.ജി.(പേഴ്‌സണല്‍)യുടെ അധികചുമതല വഹിക്കും. ജെ. ജയനാഥാണ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ഡി.ഐ.ജി
വിജിലന്‍സ് എറണാകുളം റെയ്‌ഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പിയാക്കി. കോട്ടയം എസ്.പി. കെ.എല്‍. ജോണ്‍കുട്ടിയെ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്.പി.യായും നിയമിച്ചു