വീണ്ടും വില്ലനായി മൈക്ക്‌.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്‌ പ്രതിസന്ധി സൃഷ്ടിച്ച്‌ വീണ്ടും മൈക്ക്‌ . മൈക്കിന്റെ ഉയരമാണ്‌ ഇക്കുറി വിനയായത്‌.. ഇത്‌ ശരിയാക്കാന്‍ മൈക്ക്‌ ഓപ്പറേറ്ററെ വിളിച്ചുവെങ്കിലും ഓപ്പറേറ്റര്‍ എത്തും മുമ്പേ സ്‌റ്റേജിലുള്ളവര്‍ ഉയരം ക്രമീകരിച്ച്‌ പ്രശ്‌നം പരിഹരിച്ചു. സെപ്‌തംബര്‍ 10ന്‌ നടന്ന സി.പി.എം കോവളം ഏരിയ കമ്മിറ്റിഓഫീസ്‌ ഉദ്‌ഘാടനചടങ്ങിനിടെയാണ്‌ സംഭവം.

മൈക്കിന്റെ ആളൊന്ന്‌ ഇങ്ങോട്ട്‌ വന്നാല്‍ നല്ലതാണെന്ന്‌ മുഖ്യമന്ത്രി

പ്രസംഗിക്കുന്നതിന്‌ മുമ്പ്‌ ഈ മൈക്കിന്റെ ആളൊന്ന്‌ ഇങ്ങോട്ട്‌ വന്നാല്‍ നല്ലതാണെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രി മൈക്ക്‌ ഓപ്പറേറ്ററെ വിളിപ്പിച്ചു.ഉടന്‍ തന്നെ സ്‌റ്റേജിലുണ്ടായിരുന്നവര്‍ അടുത്തെത്തി മൈക്കിന്റെ ഉയരം ക്രമീകരിച്ചു. മൈക്ക്‌ ഓപ്പറേറ്റര്‍ അടുത്തെത്തിയെങ്കിലും ശരിയായി എന്ന്‌ പറഞ്ഞ്‌ ഓപ്പറേറ്ററെ മുഖ്യമന്ത്രി തിരിച്ചയച്ചത്‌ സദസ്സില്‍ ചിരി പടര്‍ത്തി.

Share
അഭിപ്രായം എഴുതാം