പൗരത്വ സംരക്ഷണ റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട് കടപ്പുറത്ത് പൗരത്വ സംരക്ഷണ റാലി നടക്കും. നാളെ വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷം പേർ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.

രാജ്യത്ത് വളർന്നു വരുന്ന സി എ എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്ന ബഹുജന മുന്നേറ്റമായി പൗരത്വ സംരക്ഷണ റാലിയെ മാറ്റാനുള്ള പ്രവർത്തനത്തിലാണ് സംഘാടകർ.റാലിയില്‍ എളമരംകരീം എം പി അധ്യക്ഷനാവും. സമസ്ത, കാന്തപുരം വിഭാഗം, കെ എൻ എം, എം ഇ എസ് തുടങ്ങി വിവിധ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ചു ടി പി അബ്ദുള്ള കോയ മദനി, സി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, ഡോ: ഫസല്‍ ഗഫൂർ, ഡോ. ഐ പി അബ്ദുള്‍ സലാം, തുടങ്ങിയവർ പങ്കെടുക്കും.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ ,മേയർ ഡോ: ബീനാഫിലിപ്പ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി മോഹനൻ മാസ്റ്റർ, എം വി ശ്രേയംസ്കുമാർ, കെ.കെ ബാലൻ മാസ്റ്റർ, സി.കെ നാണു, മുക്കം മുഹമ്മദ്, എം എല്‍ എ മാരായപി ടി എ റഹിം, അഹമ്മദ് ദേവർ കോവില്‍ ഡോ: അബ്ദുള്‍ വഹാബ്,ടി എം ജോസഫ്, സാലിഹ് കൂടത്തായി, അഡ്വ.ബാബുബെനഡിക്‌ട്, വി ഗോപാലൻ മാസ്റ്റർ, കെ.കെ അബ്ദുള്ള, തുടങ്ങിയവരും കെ പി രാമനുണ്ണി, ഡോ: ഖദീജമുംതാസ്, കെ അജിത, തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖരും റാലിയില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →