ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയസ്തംഭനം; ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്ന് ഒമാനില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ മുല്ലശ്ശേരി സ്വദേശി ധനേഷ് മാധവൻ(38) ആണ് മരിച്ചത്. ഗൾഫാർ കമ്പനിയിൽ മിസ്‍ഫയിലെ റെഡിമിക്സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ധനേഷ്. സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴപ്പിലാത്ത് വീട്ടിൽ മാധവന്റെയും ഗിരിജയുടെയും മകനാണ്. ഭാര്യയും ഒരു മകനുമുണ്ട്. ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാളെയോടെ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →