തൃത്താല :യൂത്ത് കോൺഗ്രസ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂക്കിനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി തൃത്താല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത് .പാലക്കാട് ഡിസിസി പ്രസിഡണ്ട് എ. തങ്കപ്പൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു.സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.ബാരിക്കേഡ് തകർത്ത് ഉള്ളിൽ കയറാൻ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത് ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു