തിരുവനന്തപുരം: ഗുണ്ടാ തലവൻ ഓം പ്രകാശ് പിടിൽ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘമാണ് ഗോവയിൽ നിന്നും ഓം പ്രകാശിനെ പിടികൂടിയത്.
തിരുവനന്തപുരം പാറ്റൂരിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ ഇയാൾ ഒളിവിലായിരുന്നു.പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് പരുക്കേൽപ്പിച്ചത്.
കൊലപാതകമുൾപ്പെടെ നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തിൽപ്പെട്ട ഇബ്രാഹിം റാവുത്തർ, ആരിഫ്, മുന്ന, ജോമോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരgക്കേറ്റവർ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ഓം പ്രകാശിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.