റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

December 2, 2023 - 6:46 am

ചങ്ങരംകുളം:ചിറവല്ലൂരില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു.ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ്(8)മുഹമ്മദ്(6)എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് സംഭവം.വീടിനടുത്ത് വയലില്‍ വല്ലിപ്പയോടൊപ്പം പോയ കുട്ടികളെ കാണാതെ വന്നതോടെ തിരഞ്ഞ് നോക്കുന്നതിനിടെയാണ് വീടിന് പുറകിലുള്ള കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *