വീട്ടമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
സംഭവം ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍
ചാവക്കാട്:വീട്ടമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.ചിറ്റാട്ടുകര സ്വദേശിനിയായ 39കാരിയുടെ ഗര്‍ഭാശയത്തില്‍ നിന്നാണ് രണ്ടര കിലോ തൂക്കമുള്ള വലിയ മുഴ കണ്ടെത്തി നീക്കം ചെയ്തത്.കടുത്ത വയറുവേദനയും, ശര്‍ദിയും കണ്ടതിനെ തുടർന്നാണ് ഇവർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിയത്.തുടർന്ന് അള്‍ട്രാസോണോഗ്രഫി പരിശോധനയിലൂടെ ഗര്‍ഭാശയത്തില്‍ മുഴയുള്ളതായി കണ്ടെത്തി.ഉടൻ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ സുജാതയുടെ നിര്‍ദ്ദേശത്തെ തുടർന്ന് ലാപരോടോമി സര്‍ജറി നടത്തി മുഴ നീക്കം ചെയ്തു.മുഴ പൂര്‍ണമായും പുറത്തെടുക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നു.ഇത് വിജയകരമായി പൂർത്തീകരിച്ചതായും ദിവസങ്ങൾക്ക് ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തെന്നും ഡാക്ടര്‍മാര്‍ അറിയിച്ചു.ഡാ:പുഷ്കല, ജഷീദ്, ഷഹനാസ് എന്നിവരും ഡോ.സുജാതക്കൊപ്പം ഉണ്ടായിരിന്നു