കെട്ടും കെട്ടി ശബരിമലയ്ക്ക്;ആരെ കാണാൻ അയ്യനെ കാണാൻ;വേലായി സ്വാമിയോടൊപ്പം ജമ്‌നാപ്യാരി ആടും

ശബരിമല: അയ്യപ്പ ഭക്തമാരുടെ തിരക്കിനിടയില്‍ മല കയറിയ ഒരു ജമ്‌നാപ്യാരിയാണ് ഇപ്പോള്‍ ആളുകളില്‍ കൗതുകമുണര്‍ത്തുന്നത്.
അയ്യന് കാണിക്കയായി നിരവധി വസ്തുക്കള്‍ ഭക്തര്‍ സമര്‍പ്പിക്കുന്നത് ശബരിമലയില്‍ പതിവു കാഴ്ചയാണ്. ആ കൂട്ടത്തില്‍ കൊടുങ്ങല്ലൂരില്‍ നിന്നും വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ഒരു ജമ്‌നാപ്യാരി ആടിനെ നല്‍കിയിരിക്കുന്നത്.

സന്നിധാനത്തേക്ക് വനങ്ങള്‍ താണ്ടി എത്തിയ വേലായി സ്വാമിയുടെ കൂടെയുള്ള ആളിനെ കണ്ടപ്പോള്‍ മറ്റ് അയ്യപ്പ ഭക്തരിലും കൗതുകമായി. 18-ാം പടിക്ക് താഴെയായി പോലീസുകാരുടെ സുരക്ഷയില്‍ ആടിനെ കെട്ടി നിര്‍ത്തിയാണ് വേലായി സ്വാമി അയ്യനെ കാണാനായി പോയത്. വേലായി സ്വാമി വരുന്നത് വരെ മറ്റാരോടും ഇണങ്ങാതെ നിന്ന ആടിനെ പിന്നീട് ഗോശാല ജീവനക്കാര്‍ വന്ന് കൊണ്ടുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →