തകർന്നടിഞ്ഞ് ഗാസ, ഹമാസ് വ്യോമസേനാ തലവൻ കൊല്ലപ്പെട്ടു, വാർത്താ വിനിമയ ബന്ധം തകർത്തു, ഗാസ ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു

അതിർത്തി കടന്നു കയറിയ ഇസ്രയേൽ പീരങ്കിപ്പടയുടെ പ്രഹരത്തിൽ വിറച്ച് ഗാസ. വടക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലേക്കും കരസേനയുടെ ആക്രമണം നടന്നു. ഇതിനൊപ്പം കനത്ത വ്യോമക്രമണവും കൂടിയായപ്പോൾ ഗാസ സിറ്റിയിലടക്കം പല ഭാഗങ്ങളും തകർന്നടിഞ്ഞു. ഹമാസ് പ്രവർത്തകർ താമസിക്കുന്ന ടണലുകൾ ബോംബിട്ട് തകർത്തു

ഹമാസ് വ്യോമസേനയുടെ തലവൻ അസീം അബു റകാബയെയും നാവിക സേനാ കമാൻഡർ റാതെബ് അബു സാഹിബനെയും ഇസ്രയേൽ വധിച്ചു. ഒക്ടോബർ 7ന് ഹമാസിന്റെ പാരാഗ്ലൈഡർമാർ ഇസ്രയേലിലേക്ക് പറന്നിറങ്ങിയത് അസീം അബുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു. കടൽമാർഗം ഇസ്രയേലിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് റാതെബിന്റെ നേതൃത്വത്തിലായിരുന്നു.മിസൈൽ ആക്രമണത്തിൽ വാർത്താ വിനിമയ ബന്ധങ്ങൾ പൂർണമായും തകർന്നു. ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായി. ഗാസയിലുള്ളവർ പരസ്പരം ബന്ധപ്പെടാൻ കഴിയാതെ ദുരിതത്തിലായി. ജീവകാരുണ്യ പ്രവർത്തനം താറുമാറായി. തങ്ങളുടെ ഏജൻസികൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് യു.എൻ. അധികൃതർ അറിയിച്ചു. സാറ്റലൈറ്റ് ഫോണിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് പുറംലോകത്തേക്ക് വരുന്നതെന്ന് പാലസ്തീനിലെ ടെലികോം പ്രൊവൈഡർ പാൽടെൽ അറിയിച്ചു.ഭൂഗർഭ അറകളിൽ തമ്പടിച്ചിരിക്കുന്ന ഹമാസ് സംഘങ്ങളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്ത വിനിമയബന്ധങ്ങൾ പൂർണമായും തകർത്തത്.ഹമാസിന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടു നീങ്ങുന്ന കരസേനയ്ക്കൊപ്പം അവരുടെ എൻജിനീയറിംഗ് വിഭാഗവുമുണ്ട്.ഹമാസിന്റെ കെണിബോംബുകളിൽ കുടുങ്ങാതിരിക്കാൻ വളരെ പതുക്കെയാണ് മുന്നേറ്റം. വ്യോമാക്രമണങ്ങളിലൂടെ
150ലേറെ ഭൂഗർഭ കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.ഗാസയിൽ വെടിനിറുത്തൽ ആവശ്യപ്പെട്ട് ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ പ്രതിഷേധം. നിരവധി പേർ അറസ്റ്റിലായി. ടെർമിനൽ താത്കാലികമായി അടച്ചുമരണം 7600 ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7600 ആയി. വെസ്റ്റ് ബാങ്കിലെ ആക്രമണത്തിൽ 110 പാലസ്തീനികളും ഇതുവരെ കൊല്ലപ്പെട്ടു 24 മണിക്കൂറിനിടെ ഗാസയിൽ യു.എൻ അഭയാർത്ഥി ഏജൻസിയുടെ 14 ജീവനക്കാർ കൊല്ലപ്പെട്ടു ഗാസയിൽ മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് ഇസ്രയേൽ

ഇന്ർനെറ്റുമായി മസ്ക്

ഗാസയിൽ ജീവകാരുണ്യ സംഘടനകൾക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക്. ഗാസയിലെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമെന്ന് റഷ്യ. റഷ്യൻ വംശജരായ എട്ടു ബന്ദികളെ ഹമാസ് മോചിപ്പിക്കും.229 ബന്ദികളിൽ നാലുപേരെ നേരത്തേ മോചിപ്പിച്ചിരുന്നു.

വെടിനിറുത്തൽ പ്രമേയം

ഇന്ത്യ വിട്ടുനിന്നു

ഇന്ത്യ അടക്കം 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും അമേരിക്ക അടക്കം 14 രാജ്യങ്ങൾ എതിർക്കുകയും ചെയ്തെങ്കിലും അടിയന്തര വെടിനിറുത്തൽ പ്രമേയം ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ളി പാസാക്കി. ജോർദാൻ കൊണ്ടുവന്ന പ്രമേയത്തെ 120 രാജ്യങ്ങൾ പിന്താങ്ങി.ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണം. ഇസ്രയേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപിക്കപ്പെടേണ്ടതുമാണ്. ബന്ദികളെ ഉടൻ മോചിപ്പിക്കണം. ഗാസയിലെ സിവിലിയൻമാരെ സംരക്ഷിക്കണം. ഇസ്രയേലുമായി സഹകരിച്ചും സമാധാനത്തോടെയും ജീവിക്കുന്ന സ്വതന്ത്ര പാലസ്തീനിയൻ രാഷ്ട്രത്തിന് എപ്പോഴും പിന്തുണ നൽകുന്നു-

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →