കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവില്ല

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ സംഘം രജിസ്ട്രാർ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാവില്ല. സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷാണ് ഹാജരാവില്ലെന്ന് അറിയിച്ചത്. ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് കിട്ടിയത് ഇന്നലെ വൈകിട്ടാണെന്ന് ടി.വി.സുഭാഷ് പറഞ്ഞു.

റബ്കോ എം.ഡി.ഹരിദാസൻ നമ്പ്യാരോടും ഇന്ന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരോടും രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ആവശ്യമായ രേഖകൾ ഹാജരാക്കുന്നില്ലെന്നും ഇ.ഡി.കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂരിൽ വലിയ തട്ടിപ്പ് നടന്നിട്ടും രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. കരുവന്നൂർ ബാങ്ക് വഴിയുള്ള ഇടപാടിൽ റബ്ക്കോ എം.ഡി.ക്കും പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസൻ നമ്പ്യാരെ ചോദ്യം ചെയ്യാനുള്ള തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →