അപ്രതീക്ഷിത ഇടിവ്; സ്വര്‍ണവില വീണ്ടും താഴോട്ട്, ആറ് മാസത്തെ ഏറ്റവും കുറഞ്ഞ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഓരോ ദിവസവും വലിയ തോതിലാണ് വില കുറഞ്ഞു വരുന്നത്. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിലക്കുറവില്‍ ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ ആശ്ചര്യപ്പെടുകയാണ്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം എന്ന് വ്യാപാരികള്‍ പറയുന്നു.

വില കുറഞ്ഞുവരുന്നതില്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, വ്യാപാരികള്‍ക്കും സന്തോഷമുണ്ട്. വ്യാപാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണവര്‍. വില കുറഞ്ഞാല്‍ വില്‍പ്പന കൂടുമെന്നതാണ് കേരള വിപണിയിലെ ചരിത്രം. വില കൂടിയതിനാല്‍ ഇടത്തരക്കാരായ ഉപഭോക്താക്കള്‍ പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ വില കുറയുന്നത് ശുഭ പ്രതീക്ഷയാണെന്ന് വ്യാപാരികള്‍ സന്തോഷം പങ്കുവയ്ക്കുന്നു.

ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ട വില 42680 രൂപയാണ്. 240 രൂപയുടെ കുറവാണ് പവന്മേല്‍ ഉണ്ടായിരിക്കുന്നത്. ഇത് അഞ്ചാം ദിവസവമാണ് തുടര്‍ച്ചയായി സ്വര്‍ണവില ഇടിയുന്നത്. ഈ മാസം 25ന് ഒരു പവന് 43960 രൂപയായിരുന്നു വില. 1300 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനിടെ സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5335 രൂപയായി.

ദുബായിൽ നിന്ന് ലീവിനെത്തിയ മകൻ നേരെ ചെന്നത് അമ്മ മീൻ വിൽക്കുന്ന മാർക്കറ്റിൽ; കിടിലൻ സർപ്രൈസ്
ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 16നാണ് ഇതിന് മുമ്പ് ഈ വില ഈടാക്കിയത്. പിന്നീട് ഘട്ടങ്ങളായി ഉയരുകയായിരുന്നു. ഏറിയും കുറഞ്ഞും വില 45000ത്തിന് മുകളിലെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ രേഖപ്പെടുത്തുന്ന വില ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അതുല്യ അവസരമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →