അമ്പലപ്പുഴ ബാറിൽ മദ്യപിക്കാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പുന്നപ്ര വടക്കു പഞ്ചായത്ത് പറവൂരിലെ ബാറിൽ ആണ് മദ്യപിക്കാനെത്തിയ സംഘങ്ങൾ ഏറ്റുമുട്ടിയത്. ഞായറാഴ്ച പകൽ 3 മണിയോടെ ആയിരുന്നു സംഭവം. മദ്യപിച്ചു കൊണ്ടിരുന്നതിനിടെ പരസ്പരം ഉണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.
മർദ്ദനത്തിൽ പുന്നപ്ര കപ്പക്കട സ്വദേശികളായ വിനീത് (31) ,വിനീഷ് (31) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയിൽ 4 പേരെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു കളർകോട് പേരൂർ കോളനിയിൽ ജോമോൻ (26), പുന്നപ്ര വടക്കേടത്ത് ഗോമസ് കുട്ടി (30), ആലിശേരി സജിത്ത് (35), ആലപ്പുഴ അയ്യൻ പറമ്പിൽ അഭിജിത്ത് (27), സജിത്ത് അപ്പച്ചൻ എന്നിവരെയാണ് പുന്നപ്ര പൊലീസ് രാത്രിയോടെ അറസ്റ്റു ചെയ്തത്.