കെ.ജി ജോർജിന്റെ മരണത്തിൽ ആളുമാറി അനുശോചിച്ച കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ

കോട്ടയം: സംവിധായകൻ കെ.ജി ജോർജിന്റെ മരണത്തിൽ ആളുമാറി അനുശോചിച്ച കെ.പി.സി.സി. പ്രസിഡന്റ് സുധാകരന് മറുപടിയുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. താനിവിടെ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഫേയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പി.സി. ജോർജ് പറഞ്ഞു. കെ.ജി. ജോർജിന്റെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കെ. സുധാകരൻ ആളുമാറി മറ്റൊരു ജോർജിന് അനുശോചനം രേഖപ്പെടുത്തിയത്. ‘അദ്ദേഹത്തേക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു, നല്ല രാഷ്ട്രീയ നേതാവായിരുന്നു, കഴിവുംപ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആർക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖമുണ്ട്’, എന്നായിരുന്നു സുധാകരന്റെ പ്രതികരണം

കെ. ജി. ജോർജിന്റെ മരണം സംബന്ധിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചപ്പോളായിരുന്നു കെ. സുധാകരന് അമളി പറ്റിയത്. ‘നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയനേതാവുമായിരുന്നു അദ്ദേഹം’ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള സുധാകരന്റെ പ്രതികരണം. ഇത് ഞൊടിയിടകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ട്രോളുകൾക്ക് ഇടയാക്കുകയും ചെയ്തു.

സുധാകരൻ അനുശോചനം രേഖപ്പെടുത്തിയത് പി.സി. ജോർജിനാണെന്ന രീതിയിലായിരുന്നു സുധാകരനെതിരേ ഉണ്ടായ ട്രോളുകളിൽ പലതും. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി പി.സി ജോർജ് രംഗത്തെത്തിയത്. ‘ഞാൻ മരിച്ചു എന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേൾക്കാൻ ഇടയായി. പള്ളിയിൽ കുർബാനക്കിടെ ആളുകൾ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്. സുധാകരനേപ്പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികൾ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കുക’, വീഡിയോയിൽ പി.സി. ജോർജ് പറഞ്ഞു. .

. പിന്നീട് സംഭവത്തിൽ വിശദീകരണവുമായി സുധാകരൻ ഫേയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്റെ …
തന്റെ പഴയകാല സഹപ്രവർത്തകനെയാണ് ഓർമവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരൻ പറഞ്ഞു. പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ ജി ജോർജിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →