ചിങ്ങവനം സുധ ഫിനാൻസിലെ കവർച്ച : ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ധനകാര്യസ്ഥാപനമായ സുധ ഫിനാൻസിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂർ അനീഷ് ആന്റണി (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.

ഇയാളും സുഹൃത്തും ചേർന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു..

ചങ്ങനാശ്ശേരി ഡി.വൈ.എസ്പി ബിജു വി. നായർ, മുൻ ചങ്ങനാശ്ശേരി ഡി.വൈ.എസ്പി വിശ്വനാഥൻ എ.കെ, ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു ബി.എസ്, എസ് .ഐ മാരായ വിപിൻ ചന്ദ്രൻ, അഖിൽ ദേവ്, ജയകൃഷ്ണൻ, സുരേഷ്, സി.പി.ഓ മാരായ ശ്യാം. എസ്. നായർ, മണികണ്ഠൻ, സതീഷ് കുമാർ പി.ആർ, അതുൽ കെ മുരളി, സൻജിത്ത്, അരുൺ, അനീഷ്, ലൈജു, ഷെബിൻ പീറ്റർ,രതീഷ്, സന്തോഷ് കുമാർ, സന്തോഷ്, നിയാസ്, രഞ്ജിത്ത് എന്നിവരാണ് ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. .

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →