തിരുവനന്തപുരം: അധികലോഡ് ഫീസിളവോടെ ക്രമപ്പെടുത്താന്‍ ഡിസംബര്‍ 31 വരെ അവസരമുണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി. കഠിന പരിശ്രമം നടത്തി വരികയാണ്. ഈ വര്‍ഷം ഉപഭോഗത്തില്‍ സാധാരണയില്‍ കവിഞ്ഞ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനന, ഉപഭോഗത്തിലെ വര്‍ദ്ധന, നിലവിലെ ഉപഭോക്താക്കള്‍ അധികലോഡ് കൂട്ടിച്ചേര്‍ക്കുന്നത് തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലൂടെ കെ.എസ്.ഇ.ബി.യ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനാവാത്ത സ്ഥിതിയുണ്ട്. ഇത് വൈദ്യുതി ശൃംഖലയുടെ ഓവര്‍ ലോഡിങ്ങിലൂടെ വോള്‍ട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകര്ച്ചിയ്ക്കും വരെ കാരണമായേക്കാം. ഇക്കാര്യം വിലയിരുത്തിയാണ് അധികലോഡ് സ്വയം ക്രമപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് ഫീസിളവോടെ അവസരമൊരുക്കന്നത്. ഡിസംബര്‍ 31 വരെയാണ് ഇതിന് അവസരം ലഭിക്കുന്നത്. കേന്ദ്രവൈദ്യുതി നിയമം അനുശാസിക്കുന്നത് ക്രമപ്പെടുത്താതെ അധികലോഡ് ഉപയോഗിക്കുന്നത് രണ്ട് മടങ്ങ് വരെ പിഴയീടാക്കാവുന്ന ഗുരുതരമായ ക്രമക്കേടാണെന്നതാണ്. ആയതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തി അധികലോഡ് ക്രമീകരിക്കണമെന്നും ഡിസംബര്‍ 31-ന് ശേഷം കര്‍ശന പരിശോധന നടത്തുന്നതാണെന്നും അധികലോഡ് കണ്ടെത്തിയാല്‍ പിഴയീടാക്കുന്നതാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
അധികലോഡ് ഫീസിളവോടെ ക്രമപ്പെടുത്താന്‍അവസരം നല്‍കി കെ.എസ്.ഇ.ബി.
