കണ്ണൂർ :കൂത്തുപറമ്പ് സ്വദേശിനിയെ ബെഗ്ളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് മമ്പറം സ്വദേശികളായ അനിൽ -വിശാന്തി ദമ്പത്തികളുടെ മകൾ നിവേദ്യ (24)ആണ് മരിച്ചത്. ബെഗുളുരുവിൽ താമസസ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബെഗ്ളൂരുവിലെ ഐ ടി കമ്പനിയിലെ ജീവനക്കാരിയായ നിവേദ്യ സുഖമില്ലെന്ന് പറഞ്ഞ് ജോലി സ്ഥലത്തു നിന്ന് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. തുടർന്ന് അസുഖവിവരം അന്വേഷി ക്കാൻ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. സംശയം തോന്നിയ സുഹൃത്തുക്കൾ താമസസ്ഥലത്തെത്തി നോക്കിയപ്പോൾ ആണ് നിവേദ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.