പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73–ാം ജന്മദിനം വിപുലമായ ആഘോഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73–ാം ജന്മദിനം വിപുലമായ ആഘോഷം

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73–ാം ജന്മദിനം. ഇന്ത്യയിലുടനീളമുള്ള ബിജെപി യൂണിറ്റുകൾ പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്ത രീതികളിൽ ആഘോഷിക്കും.സെപ്റ്റംബർ 17ന് തുടങ്ങി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് സമാപിക്കുന്ന രീതിയിലാണ് ഗുജറാത്തിലെ ബിജെപി ഘടകം പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും യുവമോർച്ച പ്രവർത്തകർ രക്തദാന ക്യാംപുകൾ സംഘടിപ്പിക്കും. നവസാരി ജില്ലയിൽ 30,000 സ്‌കൂൾ വിദ്യാർഥിനികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനും പദ്ധതിയുണ്ട്. സൂറത്തിലെ ഒരു എൻജിഒ മുലപ്പാൽ ദാന ക്യാംപ് സംഘടിപ്പിക്കും. 140 ലധികം സ്ത്രീകൾ ഇതിൽ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →