ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ നടന്ന വെടിവെപ്പില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു. സബ് ഇന്‍സ്പെക്ടറായ ഓങ്കോമാംഗാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് സാധരണക്കാര്‍ക്കും പരുക്കേറ്റു. അതേസമയം മണിപ്പൂര്‍ കലാപത്തെ സംബന്ധിച്ച 27 കേസുകള്‍ നേരത്തെ സിബിഐ ഏറ്റെടുത്തിരുന്നു. ഇവയില്‍ 19 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്.
നേരത്തെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്കു മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികള്‍ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും സെഷന്‍സ് ജഡ്ജിമാരെയും നിയമിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവര്‍. പ്രതികളെ ഹാജരാക്കല്‍, റിമാന്‍ഡ്, ജുഡീഷ്യല്‍ കസ്റ്റഡി, കസ്റ്റഡി നീട്ടല്‍ എന്നീ അപേക്ഷകള്‍ക്ക് ഈ ജഡ്ജിമാരെ സിബിഐ സമീപിക്കണെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.
മണിപ്പൂരില്‍ വെടിവെപ്പില്പൊലീസുകാരന് കൊല്ലപ്പെട്ടു
