കോട്ടയം :പാലാ :പാലായിലെ അഴിമതിയുടെ രാവണൻ കോട്ടയായ ആർ ടി ഒ ഓഫീസിലെ അഴിമതി കോട്ട തകർത്ത് വിജിലൻസ് ; വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ ബ്രോക്കറെ കൂടെ ചാടി ഓടിച്ചിട്ട് പിടിക്കാൻ അറിയാൻ വയ്യാഞ്ഞിട്ടല്ലെന്ന് വിജിലൻസ് കേന്ദ്രങ്ങൾ.പക്ഷെ അയാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചെങ്കിലോ എന്നോർത്ത് മാത്രമാ അയാളെ പിടിക്കാതിരുന്നത്.
പാലാ ആർ ടി ഒ ആഫീസിനടുത്തുള്ള റോജോ കൺസൾട്ടൻസി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും മനു എന്ന് വിളിക്കുന്ന ജിബിൻ എന്ന ഇയാളാണ് പാലാ ആർ ടി ഒ ഓഫീസിലെ അഴിമതിയുടെ പ്രഭവ കേന്ദ്രമെന്നും വിജിലൻസ് മനസിലാക്കിയിരുന്നു.കുഞ്ഞു ബ്രോക്കർമാർ ഇയാൾ വശമാണ് കൈക്കൂലി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നത്.ഈരാറ്റുപേട്ട സ്വദേശിയായ മാഹിൻ എന്ന ചിന്ന ബ്രോക്കറും ഇയാൾ വശം കൈക്കൂലി ഉദ്യോഗസ്ഥർക്ക് നൽകിയതായി വിജിലൻസ് കണ്ടെത്തി.
മനു എന്ന് വിളിക്കുന്ന ജിബിന്റെ കഴിഞ്ഞ ഒരു വർഷത്തെ ബാങ്ക് ഇടപാടുകൾ വിജിലൻസ് നിരീക്ഷണത്തിലാക്കിയിരുന്നു.ഇതിൻ പ്രകാരം ഇയാൾ ആഴ്ച അവസാനമാണ് കൈക്കൂലി പണം ഉദ്യോഗസ്ഥർക്ക് കൈമാറുന്നതെന്നും കണ്ടെത്തിയിരുന്നു.കൂടാതെ കുഞ്ഞു ബ്രോക്കര്മാരുടെ കൈക്കൂലി പണവും ജിബിൻ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.അതിലും രസകരമായ ഒരു കാര്യം ജോയിന്റ് ആർ ടി ഒ ഒഴിച്ചുള്ളവരെല്ലാം കൈക്കൂലി വാങ്ങിയിരുന്നതായി മാസങ്ങൾക്കു മുൻപ് തന്നെ വിവിധ മാര്ഗങ്ങളിലൂടെ വിജിലൻസ് ഉദ്യോഗസ്ഥർ മനസിലാക്കിയിരുന്നു.
വനിതാ ഉദ്യോഗസ്ഥർ വരെ കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിയിരുന്നു.ഇടുക്കിയിലെ വിജിലൻസ് ഉദ്യോഗസ്ഥർ മാസങ്ങൾക്ക് മുമ്പേ തന്നെ ഇടപാടുകാരായി എത്തി കാര്യങ്ങൾ എല്ലാം മനസിലാക്കിയിരുന്നു.ഇന്ന ഇന്ന കാര്യങ്ങൾ ചെയ്യാൻ ഇത്രയിത്ര തുക കൈക്കൂലി ആയി നൽകണമെന്നും ബ്രോക്കർമാർ മണി മണിയായി ഇവരെ പറഞ്ഞു മനസിലാക്കി.ലോഹ്യത്തിലായപ്പോൾ ഒരു കുഞ്ഞു ബ്രോക്കർ പറഞ്ഞു ഞങ്ങളുടെ നേതാവാണ് മനു;മനു വിചാരിച്ചാൽ എല്ലാം നടക്കും.ഞങ്ങൾ മനുവിനെ കൊണ്ടാ ജീവിക്കുന്നെ.അടുത്തുള്ള വ്യാപാരികളും യഥാർത്ഥ ഇടപാടുകാരാണെന്നു വിചാരിച്ച് വിജിലൻസ് ഉദ്യോഗസ്ഥരെ ഉള്ളുകള്ളികളെല്ലാം പറഞ്ഞു മനസിലാക്കി.
എന്നാൽ ജിബിൻ എപ്പോഴും അപകടം മുൻകൂട്ടി കാണുന്ന ആളാണ്.വൈകുന്നേരത്തോടെ പ്രൈവറ്റ് കാറിൽ നാലുപേർ സ്പീഡിൽ കയറി വരുന്നത് കണ്ട ജിബിൾ കൈക്കൂലി പണവുമായി സാഹസികമായി ഷെയ്ഡിലൂടെ ഓടി കാൽ കവച്ചു വച്ച് 12 അടിയോളം താഴേക്ക് ചാടി രക്ഷപെടുകയായിരുന്നു.ഇയാളുടെ ബാങ്ക് ഇടപാടുകൾ വച്ച് 40000 രൂപയെങ്കിലും ശരീരത്തിൽ ഒളിപ്പിച്ചു വച്ച് കൊണ്ടാണ് ചാടിയതെന്നാണ് വിജിലൻസ് കരുതുന്നത്.എന്നാൽ ഇയാളെ അടുത്ത ദിവസം തന്നെ വിജിലൻസ് ആഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.ഗൂഗിൾപേ യിലൂടെയാണ് പല ഉദ്യോഗസ്ഥർക്കും പണം നൽകിയത്.അതിന്റെയൊക്കെ സ്ക്രീൻ ഷോട്ടും തെളിവായി ശേഖരിച്ചിട്ടുണ്ട്.
കോട്ടയം ;ഇടുക്കി വിജിലൻസ് പിടിച്ചാൽ ആ പിടി വിടുവിക്കാൻ ആര് വിചാരിച്ചാലും നടക്കില്ല .കഴിഞ്ഞ രണ്ടു വർഷത്തിനിടെ 54 കേസാണ് പിടികൂടിയത്.അതിന്റെയെല്ലാം വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.കനത്ത തെളിവുകളാണ് വിജിലൻസ് നിരത്തുന്നത്.ഓഡിയോ;വീഡിയോ.സർക്കാർ ഉദ്യോഗസ്ഥർ ദൃക് സാക്ഷി.പിന്നെ ഫിനോഫ്തലീൻ പൊടി തുടങ്ങിയവ ഹാജരാക്കുമ്പോൾ പ്രതികളുടെ പണിയും പോകും,ശിക്ഷയും ഉറപ്പാക്കും.ഇടുക്കി രാജ കുമാരിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് കുറഞ്ഞ മദ്യം നൽകാതെ കൂടിയ മദ്യം നൽകിയ ബെവ്കോ ജീവനക്കാരെ പിടികൂടിയത്.തൊടുപുഴ എക്സൈസ് ആഫീസിൽ ഓണപ്പടി കൊടുക്കാൻ കൊണ്ട് വന്ന ഷാപ്പ് ഉടമയെയും പിടികൂടിയിരുന്നു.എല്ലാം മാസങ്ങളുടെ നിരീക്ഷണത്തിനു ശേഷമാണ് ഓപ്പറേഷൻ നടത്തുന്നത്.
പാലാ ആർ ടി ഒ ആഫീസ് ഓപ്പറേഷനിൽ വിജിലൻസ് സി ഐ സാജു എസ് ദാസ്;എസ് ഐ മാരായ സ്റ്റാൻലി തോമസ്;സുരേഷ് കുമാർ ബി ;ജൈമോൻ വി എം;എ എസ് ഐ മാരായ സുരേഷ് ബാബു ;ബേസിൽ പി ഐസക്;എസ് സി പി ഒ മാരായ അരുൺചന്ദ്;മനോജ് കുമാർ വി എസ് ;രാജേഷ് ടി പി ;സി പി ഒ സുരേഷ് എന്നിവർ പങ്കെടുത്തു.
അഴിമതിക്കെതിരെ നിങ്ങളും പോരാടുക.വിവരങ്ങൾ രഹസ്യമായി വിജിലൻസൂകാർ സൂക്ഷിക്കും

