മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കും ; ഇന്ത്യയുമായുള്ള പങ്കാളിത്തം അഭിമാനമെന്ന് നാസ

ബഹിരാകാശ പരീക്ഷണങ്ങളിൽ ഐഎ ആർ ഒ യുടെ പങ്കാളിയാകാൻ നാസ . മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കുക. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ദീർഘനേരം ചർച്ച ചെയ്യുകയും ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു .

ഇതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച, കരാർ വിശദമായി പരാമർശിക്കുന്നുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചു. യുഎസിൽ നിന്ന് 31 ഡ്രോണുകൾ വാങ്ങാൻ ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അഭ്യർത്ഥന കത്ത് ജോ ബൈഡൻ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റുമായി സുപ്രധാന കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹൗസും അറിയിച്ചു

വ്യാപാര ബന്ധത്തിലും സമുദ്ര ഗതാഗതത്തിലും നെടുംതൂണായി നിന്ന് ഇന്തോ-പസഫിക് സമുദ്രത്തിന്റെ നിയന്ത്രണം സ്ഥാപിക്കാനുള്ള യുഎസ് തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു . ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ചാന്ദ്രയാൻ-3 നടത്തിയ ചരിത്രപരമായ ലാൻഡിംഗിനും ഇന്ത്യയുടെ ആദ്യ സൗരോർജ്ജ ദൗത്യമായ ആദിത്യ-എൽ 1 ന്റെ വിജയകരമായ വിക്ഷേപണത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും ബൈഡൻ അഭിനന്ദിച്ചു. ബഹിരാകാശ സഹകരണത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യ-യുഎസ്എയുമായി ചേർന്ന് വാണിജ്യ ബഹിരാകാശ സഹകരണത്തിനായി ഒരു ഗ്രൂപ്പ് രൂപീകരിക്കാൻ നേതാക്കൾ തീരുമാനിച്ചു.

ബഹിരാകാശ പര്യവേഷണത്തിലെ ഈ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ, ISRO-യും നാസയും 2024-ൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ സംയുക്ത ശ്രമത്തിനുള്ള രീതികൾ, ശേഷി വർദ്ധിപ്പിക്കൽ, പരിശീലനം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു. 2023 അവസാനത്തോടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ചട്ടക്കൂട് തയ്യാറാക്കാനും, ഛിന്നഗ്രഹങ്ങളുടെയും ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെയും ആഘാതത്തിൽ നിന്ന് ഭൂമിയെയും ബഹിരാകാശ ആസ്തികളെയും സംരക്ഷിക്കാനും ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും ചേർന്ന് പ്രവർത്തിക്കും, ഇന്ത്യയുമായി സഹകരിച്ച് യു.എസ്. മൈനർ പ്ലാനറ്റ് സെന്റർ ഛിന്നഗ്രഹങ്ങളെ തിരയുകയും ട്രാക്ക് ചെയ്യുകയും ചെയ്യും.ഇത്തരം പരീക്ഷണങ്ങൾക്കായി നാസ ഐ എസ് ആർ ഒ യുമായി കൈകോർക്കും . അതേസമയം ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നത് അഭിമാനനേട്ടത്തിന് കാരണമാകുമെന്ന് നാസ പ്രസ്താവനയിൽ പറഞ്ഞു.

Share
അഭിപ്രായം എഴുതാം