നിർമാണ നിരോധന ഉത്തരവ് : ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി

.മൂന്നാർ : ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ . പുനരധിവാസത്തിന് ഉത്തരവിടണമെന്ന് എം എം മണി എംഎൽഎ. ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിർമ്മാണ വിലക്കിനെതിരെ മൂന്നാറിൽ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമർശനം.
.. കളക്ടർ നിർമ്മാണ ഉത്തരവ് പുറപ്പെടുവിച്ചത് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണ്.

ആര് വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി പറഞ്ഞു. ആളുകൾക്ക് അർഹമായ നഷ്ട പരിഹാരവും നൽകണമെന്നും പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്താൽ അതിനതിരെ ശബ്ദിക്കുമെന്നും കളക്ടറുടെ ഉത്തരവിൻ്റെ ഗൗരവം മനസ്സിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →