ബാര്‍സലോണയ്ക്ക് ജയം

നവാര: സ്പാനിഷ് ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാര്‍സലോണയ്ക്കു ജയം. ഒസാസുനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ കീഴടക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യൂള്‍സ് കൂണ്ടെ ബാര്‍സയെ മുന്നിലെത്തിച്ചു. എന്നാല്‍ 76-ാം മിനുട്ടില്‍ ഇസെക്വെല്‍ അവിലയുടെ ഗോളില്‍ ഒസാസുന ഒപ്പംപിടിച്ചു. 82-ാം മിനുട്ടില്‍ ഡിയോങ്ങ് തൂക്കിനല്‍കിയ പാസ് ബോക്‌സില്‍ ലെവന്‍ഡോവ്‌സ്‌കി നെഞ്ചില്‍ സ്വീകരിച്ചെങ്കിലും അലജാന്ദ്രോ കാറ്റെന ലെവന്‍ഡോവ്‌സ്‌കിയെ ഫൗള്‍ ചെയ്തു വീഴ്ത്തി. വാര്‍ പരിശോധനയെത്തുടര്‍ന്ന് റഫറി കാറ്റെനയ്ക്ക് ചുവച്ചുകാര്‍ഡും ബാര്‍സയ്ക്ക് പെനാല്‍ട്ടിയും വിധിച്ചു. കിക്കെടുത്ത ലെവന്‍ഡോവ്‌സ്‌കിക്ക് പിഴച്ചില്ല. ജയത്തോടെ ബാര്‍സ നാലു കളികളില്‍ 10 പോയിന്റുമായി ടേബിളില്‍ മൂന്നാമതെത്തി. 12 പോയിന്റുള്ള റയല്‍ മാഡ്രിഡ് ആണ് ഒന്നാമത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →