ഏഷ്യന്‍ പെയിന്റ്‌സ് പൂക്കളംലിംക ബുക്കില്‍

കോഴിക്കോട്: ഓണോഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഏഷ്യന്‍ പെയിന്റ്‌സ് അപെക്‌സ് ഫ്‌ളോര്‍ ഗാര്‍ഡ് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൂക്കളമായി. 40,000 ചതുരശ്ര അടി വലിപ്പത്തില്‍ മഹാബലിയുടെ വലുപ്പത്തിലാണ് പൂക്കളം തീര്‍ത്തത്.
ടണ്‍ കണക്കിന് പൂക്കള്‍ കൊണ്ട് രണ്ട് മണിക്കൂര്‍ സമയമെടുത്താണ് പൂക്കളം പൂര്‍ത്തിയാക്കിയത്. സിനിമാനടിമാരായ എസ്തര്‍ അനിലും മാളവികാ മേനോനും നിത്യാ ദാസും സര്‍ക്കാര്‍ പ്രതിനിധികളും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളും ആഘോഷത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →