ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത് വിവാദമാക്കേണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ്.

തിരുവനന്തപുരം : ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത് വിവാദമാക്കേണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ്. വേങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് സോമനാഥ് പ്രതികരിച്ചത്..‘പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും പേരിട്ടുണ്ട്. പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ല’ സോമനാഥ് പറഞ്ഞു. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. ക്ഷേത്ര സന്ദർശനം വ്യക്തിപരമായ കാര്യമാണെന്നും സോമനാഥ് പറഞ്ഞു.

ചന്ദ്രയാനിലെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും പല വിലപ്പെട്ട വിവരങ്ങളും കിട്ടിയെന്നും ശാസ്ത്രജ്ഞരുടെ അവലോകങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കുമെന്നും സോമനാഥ് പറഞ്ഞു. ’14 ദിവസം മാ…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →