ഫ്‌ളോറിഡ: സിന്‍സിനാറ്റി എഫ്.സിയെ ടൈബ്രേക്കറില്‍ കീഴടക്കി ഇന്റര്‍ മയാമി യു.എസ്. ഓപ്പണ്‍ കപ്പ് ഫൈനലില്‍. നിശ്ചിത സമയത്ത് 3-3ന് സമനിലയായതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ 5-4നാണ് മയാമി ജയിച്ചത്.
മയാമിയിലെത്തിയശേഷം മെസിക്കു ഗോള്‍ അടിക്കാന്‍ കഴിയാതിരുന്ന ആദ്യ മത്സരമാണിത്. എങ്കിലും രണ്ട് അസിസ്റ്റുമായി താരം കളംനിറഞ്ഞു. 24/08/23 വ്യാഴാഴ്ച മെസിക്കും കൂട്ടര്‍ക്കും എളുപ്പമായിരുന്നില്ല കാരയങ്ങള്‍. രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമാണ് അവര്‍ തിരിച്ചുവന്നത്. 18-ം മിനുട്ടില്‍ ലൂസിയാനോ അകോസ്റ്റയുടെ ഗോളില്‍ സിന്‍സിനാറ്റി ലീഡെടുത്തു. 53-ാം മിനുട്ടില്‍ ബ്രാന്‍ഡന്‍ വാസ്‌ക്വസിലൂടെ അവര്‍ ലീഡ് ഇരട്ടിയാക്കി.
61-ാം മിനുട്ടില്‍ മെസിയുടെ അസിസ്റ്റില്‍ ലിയനാര്‍ഡോ കാമ്പാന മയാമിക്കായി ഒരു ഗോള്‍ മടക്കി. തോല്‍വിയുടെ മുഖത്തുനിന്ന് ഇഞ്ചുറി ടൈമില്‍ 97-ാം മിനുട്ടില്‍ കമ്പാനയുടെ രണ്ടാം ഗോളില്‍ മിയാമി കളി എക്‌സ്ട്രാ ടൈമിലേക്കു നീട്ടി.
അധികസമയത്തിലെ മൂന്നാം മിനുട്ടില്‍ ജോസഫ് മാര്‍ട്ടിനെസിന്റെ ഗോളില്‍ മയാമി മുന്നില്‍. 114-ാം മിനുട്ടില്‍ യുയ കുബോയിലൂടെ സിന്‍സിനാറ്റി സമനില വഴങ്ങി. കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ മയാമി 5-4ന് വിജയിച്ചു ഫൈനലിലേക്ക് മുന്നേറി. ഹൂസ്റ്റണ്‍ ഡൈനാമോയാണ് ഫൈനലില്‍ മയാമിയുടെ എതിരാളികള്‍. സെമിയില്‍ റിയല്‍ സാള്‍ട്ട് ലേക്കിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് അവര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.