പതിനേഴുകാരൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

മുംബൈ: പതിനേഴുകാരൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലായിരുന്നു സംഭവം. അജ്ഞാതനായ വ്യക്തിക്ക് അമ്മ മെസേജ് ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ആ തർക്കമാണ് പിന്നീട് അത് കൊലപാതകത്തിൽ കലാശിച്ചത്.

വസായ് ഠൗണ്‍ഷിപ്പിലെ പരോള്‍ ഏരിയയില്‍ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. മുപ്പത്തിയഞ്ച് വയസുകാരിയായ അമ്മ സൊനാലി ഗോഗ്രയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായി മകന്‍ ആരോപിച്ചു. ഇത് കാരണമായി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് മാണ്ട്‍വി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‍പെക്ടര്‍ അശോക് കാംബ്ലെ പറഞ്ഞു. ഞായറാഴ്ച രാത്രി വീട്ടില്‍ വെച്ച് ഭക്ഷണം കഴിക്കവെ അമ്മ മൊബൈല്‍ ഫോണില്‍ മേസേജ് ചെയ്യുന്നത് കണ്ട് മകന്‍ അസ്വസ്ഥനായി. തുടര്‍ന്ന് കോടാലി എടുത്ത് വെട്ടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →