പുതുപ്പള്ളി : ആം ആദ്മി പാർട്ടിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ ചൂൽ പുതുപ്പള്ളിയിൽ ചർച്ചാ വിഷയമാകുന്നു.ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലൂക്ക് തോമസിനോടൊപ്പം പ്രവർത്തകർ ചൂലേന്തിയാണ് ഭവന സന്ദർശനം നടത്തുന്നത്.
ഡൽഹിയിൽ 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയതും ,പഞ്ചാബിൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയതും കേരളത്തിൽ ഏഴ് വർഷം കൊണ്ട് വൈദ്യുതി ചാർജ് ഇരട്ടിയാക്കിയതും ഭവന സന്ദർശനത്തിലൂടെ പ്രവർത്തകർ പറയുമ്പോൾ വീട്ടമ്മമാരും തല കുലുക്കി സമ്മതിക്കുന്നു. ആം ആദ്മി പ്രവർത്തകരോടൊപ്പം വനിതാ പ്രവർത്തകരും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോൾ അത് ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ്.
സ്ഥാനാർത്ഥി ലുക്ക് തോമസ് പരമാവധി വോട്ടർമാരെ നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ്. മണ്ഡലത്തിലെല്ലായിടത്തും അഴിമതിക്ക് എതിരെയുള്ള ആം ആദ്മി പാർട്ടിയുടെ ചൂൽ ചിഹ്നം ഹൃദ്ദിസ്ഥമാക്കുന്ന തിരക്കിലാണ് പ്രവർത്തകർ.
ഇടത് – വലത് രാഷ്ട്രീയ മുന്നണികളുടെ അഡ്ജസ്റ്റ്-മെന്റ് രാഷ്ട്രീയം കണ്ടുമടുത്ത കേരളം പുതിയ ഒരു രാഷ്ട്രീയ പരീക്ഷണത്തിന് പുതുപ്പള്ളി വേദിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ വോട്ടർമാർ. ഇടത്-വലത് മുന്നണികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് ആം ആദ്മി പാർട്ടി പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ശക്തമായ പ്രചരണ പരിപാടികൾക്ക് ആണ് തുടക്കം കുറിച്ചിരിക്കുന്നത്.
ആം ആദ്മി പാർട്ടി ജില്ല പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടത്തിന്റെ നേതിര്ത്വത്തിൽ ഓരോ പഞ്ചായത്തിലും ആം ആദ്മി പാർട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റ് മാർ ആം ആദ്മി പാർട്ടിയുടെ ഇലക്ഷൻ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നു

