എന്‍റെ അച്ഛന്‍ ബോംബിട്ടിട്ടുണ്ട്, പക്ഷെ അത് നിങ്ങള്‍ പറഞ്ഞ സ്ഥലത്തല്ല’;

ന്യൂഡൽഹി: മിസോറാം തലസ്ഥാനമാ ഐസ്വാളിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റ് ബോംബിട്ടിരുന്നുവെന്ന ആരോപണത്തെ തള്ളി കോൺഗ്രസ് നേതാവും മകനുമായ സച്ചിൻ പൈലറ്റ് രംഗത്തെത്തി. 1966 ൽ ഐസ്വാളിൽ വ്യോമസേന പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ബോംബിട്ടിരുന്നെന്ന ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയുടെ ട്വിറ്റർ പോസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

”തങ്ങളുടെ പക്കലുള്ള വിവരങ്ങളും തീയതികളും തെറ്റാണ്. വ്യോമ സേന പൈലറ്റെന്ന നിലയിൽ അച്ഛൻ ബോംബുകൾ വച്ചിട്ടുണ്ട്. എന്നാലത് മിസോറാമിലല്ല, മറിച്ച് 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലാണ്. 1966 മാർച്ചിൽ മിസോറാമിൽ ബോംബിട്ടു എന്നത് തെറ്റാണ്, കാരണം എന്‍റെ പിതാവ് വ്യോമ സേനയിൽ‌ ചേർന്നത് 1966 ഒക്‌ടോബർ 29 ആണ്.” എന്നും സച്ചിൻ പൈലറ്റ് എക്സ് (ട്വിറ്റർ) പ്ലാറ്റ് ഫോമിൽ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →