എതിർ വിഭാഗത്തിനുമേൽ ആധിപത്യം നേടാൻ അക്രമികൾ ലൈംഗികാതിക്രമവും ആയുധമാക്കുന്നു’സംസ്ഥാനസർക്കാർ കർശനമായ നടപടി സ്വീകരിക്കണം

ന്യൂഡൽഹി: മണിപ്പൂരിൽ എതിർഭാഗത്തിനു മേൽ ആധിപത്യം നേടിയെന്ന് വരുത്താൻ ലൈംഗികാതിക്രമികളെ ഉപയോഗപ്പെടുത്തുകയാണെന്ന് തുറന്നടിച്ച് സുപ്രീംകോടതി. സ്ത്രീകളെ അക്രമങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതും ലൈംഗികാതിക്രമത്തിന് ഇരകളാക്കുന്നതും അംഗീകരിക്കാനാവില്ല. ഇതിനെതിരെ സംസ്ഥാനസർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

r
അതിക്രമം പിടിക്കപ്പെടില്ലെന്ന് അക്രമികൾ കരുതുന്നുണ്ടാകാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംഘർഷത്തിനിടെ സ്ര്തീകൾക്കെതിരെ നടന്നത് കടുത്ത ക്രൂരതയാണ്. അത്തരം അക്രമങ്ങളിൽ നിന്ന് ആളുകളെ തടയുകയും അക്രമികൾ ലക്ഷ്യമിടുന്നവരെ സംരക്ഷിക്കാനുള്ള കടമ ഭരണകൂടത്തിനുണ്ട്. കുറ്റവാളികളുമായി ഒത്തുകളിച്ച പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി.

മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ചുമതലപ്പെടുത്തിയ വനിതാ ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട് മെയ് നാലിന് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പരിശോധിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്. കേസ് ഒക്‌ടോബർ 13 നു വീണ്ടും പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →