സംവിധായകൻ സിദ്ദിഖ് വിടവാങ്ങി

തിരുവനന്തപുരം: അനശ്വര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2023 ഓ​ഗസ്റ്റ് 8 ചൊവ്വാഴ്ച വൈകിട്ട് 9.10 ന് ആയിരുന്നു വിയോ​ഗം. മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് സിദ്ദിഖ്, ആസ്വാദനതലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകൻ ആണ് സിദ്ദിഖ്.

എറണാകുളം ജില്ലയിൽ കലൂരിൽ ഇസ്മയിൽ റാവുത്തറുടെയും സൈനബയുടെയും മകനായി 1954 മാർച്ച് 25നാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോൾസ് കോളജ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ മിമിക്രി വേദികളിലേക്ക് ചുവടുറപ്പിച്ച സിദ്ദിഖ് അവിടെ നിന്നുമാണ് സിനിമ എന്ന കലയിലേക്ക് എത്തിയത്.

സത്യൻ അന്തിക്കാടിന്റെയും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെയും സംവിധാനത്തിൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, മക്കൾ മാഹാത്മ്യം, കാബൂളിവാല, മാന്നാർ മത്തായി സ്പീക്കിങ്, അയാൾ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്‌സ്, കിംഗ് ലെയർ, ബോഡി ഗാർഡ്, മക്കൾ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →