നാഗാ വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപെടണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിൽ വൻ റാലി പ്രഖ്യാപിച്ച് നാഗാ സംഘടനകൾ. നാഗാ സംഘടനകളുടെ റാലിക്ക് കുകി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.
ഇതിനിടെ മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് 2023 ഓഗസ്റ്റ് 9ന് . മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. മണിപ്പൂരിൽ മാസങ്ങളായി നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, വ്യാപകമായ വർഗീയ, വംശീയ ആക്രമണങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ ശബ്ദം ഉയർത്താനാണ് ഭാരത് ബന്ദ് ലക്ഷ്യമിടുന്നത്.
എല്ലാ പൗരന്മാരുടെയും മതസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് മണിപ്പൂരിലെ ഇരകൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്ന് നേതാക്കൾ രാജ്യത്തെ ജനങ്ങളോട്, പ്രത്യേകിച്ച് തൊഴിലാളിവർഗത്തോട് അഭ്യർത്ഥിച്ചു. ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായ കൂട്ടക്കുറ്റവാളികളെ കേന്ദ്ര അധികാരികളും സംസ്ഥാന സർക്കാരും പിന്തുണയ്ക്കുന്നത് നിർഭാഗ്യകരമാണെന്ന് അവർ ആരോപിച്ചു.
ഓഗസ്റ്റ് 7 തിങ്കളാഴ്ച ജലന്ധറിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സിസിസി കൺവീനർമാരായ മങ്ങാട്ട് റാം പാസ്ല, അശോക് ഓങ്കാർ, ആർഎംപിഐ മേധാവി കെ ഗംഗാധരൻ, എംസിപിഐ-യു പൊളിറ്റ്ബ്യൂറോ അംഗം കിരഞ്ജിത് സെഖോൺ എന്നിവരാണ് പ്രതിഷേധ ആഹ്വാനം ചെയ്തത്. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെയും നേതാക്കൾ വിമർശിച്ചു

