വാഴയിലകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയെന്നതിന്റെ പേരില്‍ കര്‍ഷകന്റെ നൂറുകണക്കിന് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനൊരുങ്ങി കെ എസ് ഇ ബി. മൂന്നര ലക്ഷം രൂപ കര്‍ഷകന് നഷ്ടപരിഹാരമായി നല്‍കാനാണ് നീക്കം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം: നഷ്ടപരിഹാരമായി കെ എസ് ഇ ബി മൂന്നര ലക്ഷം രൂപ നല്‍കും
വാഴയിലകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയെന്നതിന്റെ പേരില്‍ കര്‍ഷകന്റെ നൂറുകണക്കിന് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനൊരുങ്ങി കെ എസ് ഇ ബി. മൂന്നര ലക്ഷം രൂപ കര്‍ഷകന് നഷ്ടപരിഹാരമായി നല്‍കാനാണ് നീക്കം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മാനുഷിക പരിഗണനയുടെ പേരില്‍ കര്‍ഷകന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചിരുന്നു.
വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞാണ് കെ എസ് ഇ ബിക്കാര്‍ കുലച്ച വാഴകള്‍ ഒന്നടങ്കം വെട്ടിനശിപ്പിച്ചത്. കോതമംഗലം വാരപ്പെട്ടി കാവുംപുറം തോമസിന്റെ വാഴകളാണ് വെട്ടിയത്. കെ എസ് ഇ ബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലാണ് തോമസ് കൃഷി നടത്തിയിരുന്നത്. ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കുലച്ച വാഴകള്‍ വെട്ടിയത്.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കെ എസ് ഇ ബി ചെയര്‍മാന്‍ 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്