മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികളും സിനിമാ മേഖലയും. തങ്ങളുടെ ഗുരുവായ, സുഹൃത്തായ, സഹപ്രവർത്തകനായ സിദ്ദിഖ് ഇനി ഇല്ല എന്നത് ആർക്കും ഉൾക്കൊള്ളാനായിയിട്ടില്ല.
അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി സിനിമയിലെ വിവിധ മേഖലകളിൽ നിന്നും നിരവധി പേരാണ് എത്തിച്ചേരുന്നത്. പ്രിയ ഗുരുവിനെ സുഹൃത്തിനെ അവസാനമായി കാണാൻ എത്തിയിരിക്കുകയാണ് നടൻ സായ് കുമാറും.
ഭാര്യ ബിന്ദു പണിക്കർക്ക് ഒപ്പമാണ് സായ് കുമാർ സിദ്ദിഖിന്റെ അവസാനമായി കാണാൻ എത്തിയത്. സിദ്ദിഖിന്റെ ഛേദനയറ്റ ശരീരം കണ്ട് താങ്ങാനാകാതെ വിങ്ങിപ്പൊട്ടുന്ന സായ് കുമാർ ഓരോരുത്തരുടെയും കണ്ണിനെ ഈറൻ അണിയിക്കുകയാണ്. സിനിമാ മേഖലയിലെ മറ്റനവധി പേരും സിദ്ദിഖിനെ അവസാനമായി കാണാൻ എത്തിച്ചേർന്നു കൊണ്ടിരിക്കയാണ്.
സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് റാംജി റാവു സ്പീക്കിംഗ്. ചിത്രത്തിൽ സായ് കുമാർ അവതരിപ്പിച്ച ബാലകൃഷ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലേക്ക് സായ് കുമാറിന് വഴിയൊരുക്കിയതും ഈ സിനിമയും കഥാപാത്രവുമാണ്.