എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് എംഎൽഎയെ പുറത്താക്കി.

കുട്ടനാട്എം എൽഎ തോമസ് കെ തോമസ് തോമസ് കെ തോമസ് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ, എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ എന്നിവർ ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു.അതേസമയം തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ് കെ തോമസ് എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ എൻസിപിയിൽ തർക്കം രൂക്ഷമായിരുന്നു. തോമസ് കെ തോമസിന് പക്വതയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ആരോപിച്ചതോടെയാണ് സംസ്ഥാന എൻസിപിയിലെ ഭിന്നത കൂടുതൽ വെളിവായത്. ഇതിന് പിന്നാലെ സംസ്ഥാന എൻസിപിയിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കൾ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയയ്ക്കുകയായിരുന്നു

എൻസിപിയിൽ ഭിന്നതയെന്ന ചർച്ചകൾക്കിടെ തോമസ് കെ തോമസിനെതിരെ പാർട്ടി നടപടിഎടുക്കുകയായിരുന്നു. . എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് എംഎൽഎയെ പുറത്താക്കി. മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷന് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.ദേശീയ തലത്തിൽ തന്നെ പാർട്ടി ഒരു പ്രതിസന്ധിയെ നേരിട്ട് വരുമ്പോൾ കേരളത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് പാർട്ടിയെ വല്ലാതെ ബാധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.

.അതേസമയം നേതാക്കൾ സ്വന്തം നിലനിൽപ്പ് മാത്രമാണ് നോക്കുന്നതെന്നായിരുന്നു ഭിന്നത വിഷയത്തിൽ തോമസ് കെ തോമസിന്റെ പ്രതികരണം. എ കെ ശശീന്ദ്രന്റെ അത്ര പക്വത തനിക്കില്ലെന്നും ശശീന്ദ്രന്റെ പക്വത പഴയ കാല ചരിത്രം ചികഞ്ഞുനോക്കിയാൽ മനസിലാകുമെന്നും അദ്ദേഹം തിരിച്ചടിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →