തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിർദേശം വന്നിട്ടില്ല. എബിസി പദ്ധതി ഊർജിതപ്പെടുത്താൻ നടപടി സ്വീകരിക്കും. കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കും.
22 എബിസി കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 16 എണ്ണം നിർമ്മാണത്തിലാണ്. എബിസി കേന്ദ്രം ആരംഭിക്കാൻ പണം ഇല്ലാത്തതല്ല പ്രശ്‌നം. കേന്ദ്ര ചട്ടങ്ങൾ അങ്ങേയറ്റം അപ്രായോഗികമാണ്. കേന്ദ്ര ചട്ടത്തിലുള്ളത് വിചിത്രമായ കാര്യങ്ങൾ വ്യവസ്ഥകളിൽ ഇളവ് വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്- മന്ത്രി എം ബി രാജേഷ് സഭയിൽ പറഞ്ഞു.
എഞ്ചിനീയർമാർ, ഡോക്ടർമാർ പാരാമെഡിക്കൽ സ്റ്റാഫ്, വെൽഫെയർ വർക്കർമാർ തുടങ്ങിയ വിവിധ തസ്തികകൾ കാസർഗോഡ് ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നവിഷയം ചീഫ് സെക്രട്ടറിതലത്തിൽ സർവ്വീസ് സംഘടനകളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി