രക്തദാനകേന്ദ്രത്തില്‍റഷ്യന്‍ ബോംബിംഗ്:രണ്ടു മരണം

കീവ്: യുക്രെയ്‌നിലെ രക്തദാനകേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ യുക്രെയ്‌നിലെ കുപിയാന്‍സ്‌ക് പട്ടണത്തില്‍ ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഗൈഡഡ് ബോംബാണ് റഷ്യ പ്രയോഗിച്ചതെന്നും ഇത് യുദ്ധക്കുറ്റമാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആരോപിച്ചു.
ഇതിനിടെ റഷ്യന്‍ അധിനിവേശ ഡോണ്‍ബാസില്‍ യുക്രെയ്ന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ എണ്‍പതു വയസുള്ളവയോധിക കൊല്ലപ്പെട്ടു. ഒരു എന്‍ജിനിയറിംഗ് കോളജും ആക്രമണത്തിനിരയായി.
കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയുടെ യുദ്ധക്കപ്പലിനും എണ്ണടാങ്കറിനും നേര്‍ക്ക് യുക്രെയ്ന്‍ സേന ജലഡ്രോണ്‍ പ്രയോഗിച്ചിരുന്നു. ഇതിനു പിന്നാലെ പടിഞ്ഞാറന്‍ യുക്രെയ്‌നിലെ വിമാന-ഹെലികോപ്റ്റര്‍ എന്‍ജിന്‍ ഫാക്ടറില്‍ റഷ്യ ആക്രമണം നടത്തുകയുണ്ടായി.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി സൗദിയിലെ ജിദ്ദയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഉച്ചകോടി ഇന്നലെ സമാപിച്ചു. ഇന്ത്യ, അമേരിക്ക, ചൈന തുടങ്ങി നാല്പതു രാജ്യങ്ങളാണു പങ്കെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →