.
ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ കുക്കി ഗോത്ര പാർട്ടി പിൻവലിച്ചു. . രണ്ടു എംഎൽഎമാരുള്ള കുക്കി പീപ്പിൾസ് അലയൻസ് ( കെപിഎ) ആണ് പിന്തുണ പിൻവലിച്ചത്. മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിലാണ് പിന്തുണ പിൻവലിച്ചത്.
160ലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമം നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പേരിൽ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിമർശനം തുടരുന്നതിനിടെയാണ് ഭരണ സഖ്യത്തിൽ നിന്ന് പുറത്തുപോകാനുള്ള കെപിഎയുടെ തീരുമാനം.
മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 32 അംഗങ്ങളുടെയും അഞ്ച് എൻപിഎഫ് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയുണ്ട്. മറുവശത്ത്, വിവിധ പാർട്ടികളുടെ പ്രതിനിധികൾ അടങ്ങുന്നതാണ് പ്രതിപക്ഷം. എൻപിപിക്ക് ഏഴ് സീറ്റുകളും കോൺഗ്രസിന് അഞ്ച് സീറ്റുകളും ജെഡിയു ആറ് സീറ്റുകളുമുണ്ട്

