പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ അറസ്റ്റിൽ.

പാലക്കാട് : ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 55 വയസുകാരൻ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി സജീവനാണ് അറസ്റ്റിലായത്. സഹോദരിയെ കാണാനായി സഹോദരിയുടെ വീട്ടിൽ എത്തിയ സജീവൻ അയൽവാസികളായ ഒമ്പത്, പതിനൊന്ന് വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →