സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം : സിപിഐഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല; രഞ്ജിത്തും വിനയനും പാർട്ടിക്കും മുന്നണിക്കും വേണ്ടപ്പെട്ടവർ: മന്ത്രി സജി ചെറിയാൻ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും വിനിയൻ നേരത്തെ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം പരാതി പരിശോധിക്കുമെന്നാണ് സജി ചെറിയാന്റെ നിലപാട്. രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിനയന്റെ പരാതിയിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്തും വിനയനും പാർട്ടിക്കും മുന്നണിക്കും വേണ്ടപ്പെട്ടവരാണ്. ഇക്കാര്യത്തിൽ സിപിഐഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →