ടെക്‌നോ പോവ 5 പ്രോ 5ജി ഇന്ത്യയിലേക്ക്

മുംബൈ: പോവ 5 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ടെക്‌നോ. 2023 ഓഗസ്റ്റ് 11നാണ് ടെക്‌നോയുടെ പോവ 5 സീരീസ് അവതരിപ്പിക്കുന്നത്. ആമസോൺ വഴിയാണ് ഇന്ത്യയിലേക്ക് ഫോൺ എത്തിക്കുന്നത്. ഗെയിമർമാരെ ലക്ഷ്യമിട്ട് പോവ 5 പ്രോ 5ജിയുടെ ഫ്രീ ഫയർ പ്രത്യേക എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. ഫോണിന്റെ ടീസർ ചിത്രങ്ങൾ ടെക്‌നോ പുറത്തുവിട്ടിട്ടുണ്ട്.

മീഡിയടെക്കിന്റെ ഡിമെൻസിറ്റി 6080 5ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6യ.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5000 എംഎച്ച് ബാറ്ററിയാണ് പോവ 5 പ്രോ 5ജിയിലുള്ളത്. 68 വാട്ട് അൾട്രാ ചാർജർ 45 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാൻ കഴിയും. ഫുൾ ചാർജിൽ ഒമ്പത് മണിക്കൂറിൽ ഗെയിമിങ്ങോ 13 മണിക്കൂറിലേറെ വെബ്രൗസിങ്ങോ 12 മണിക്കൂറിലേറെ വീഡിയോ കാണാനോ കഴിയും.

ഒരു പുതിയ ടെക്-ഇൻഫ്യൂസ്ഡ് ഇൻട്രാക്ടീവ് എൽഇഡി ഡിസൈനും അപാരമായ 5ജി പ്രവർത്തനക്ഷമമായ പ്രകടനവും സംയോജിപ്പിക്കുന്നു. 256ജിബി വരെ റോം 8+8 എക്‌സ്റ്റെൻഡഡ് റാം സ്റ്റോറേജും ഫോണിൽ ഉണ്ട്. 50 മെഗാപിക്‌സൽ എഐ ക്യാമറയാണ് ഫോണിന്. വ്‌ളോഗിങിനായി ഡ്യൂവൽ-വ്യൂ വിഡിയോ ഫീച്ചറുമുണ്ട്. അവതരണ ചടങ്ങിൽ ഫോണിന്റെ വില വിവരങ്ങൾ പ്രഖ്യാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →