തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിൽ കർഷകന്‍റെ ആത്മഹത്യ ഭീഷണി

കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ഭീഷണി. തിരുവാർപ്പ് സ്വദേശി ബിജുവാണ് കെട്ടിടത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. കഴുത്തിൽ കുരുക്കിട്ടാണ് ഭീഷണി. പൊലീസും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കി.

കൃഷിയിടത്തിൽ വെള്ളം ലഭിക്കുന്നില്ലെന്നാണ് കർഷകന്‍റെ പരാതി. 1.32 ഏക്കർ വയലിനോട് ചേർന്നുള്ള ചാൽ അടഞ്ഞടിനാൽ നീരൊഴുക്ക് തടസപ്പെട്ടുവെന്നും പാടശേഖരത്തിന്‍റെ ഉടമയാണ് ചാൽ അടച്ചതെന്നും പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് വയലിൽ കൃഷിയിറക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ബിജു. തുടർന്നാണ് ആത്മഹത്യ ഭീഷണിയുമായി പഞ്ചായത്ത് ഓഫീസിനു മുകളിൽ ക‍യറിയത്. നീതി ഉറപ്പാക്കാമെന്ന തഹസീൽദാരുടെ ഉറപ്പിനെ തുടർന്നാണ് ബിജുവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →