കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി പിടിയിൽ. തൃശൂർ സ്വദേശിനിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
കൊച്ചി-മുംബൈ ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന് സുരക്ഷാ ജീവനക്കാർ ചോദിച്ചതിന് പിന്നാലെ ബോംബാണെന്ന് യുവതി മറുപടി പറയുകയായിരുന്നു.



