മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം 2023 ഓഗസ്റ്റ് 1 ന് പൊതുദർശനത്തിന് വെക്കും. രാവിലെ 9.30 മുതൽ ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തുമാണ് ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതുദർശനത്തിന് വെക്കുന്നത്. 2023 ജൂലൈ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്നിലെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. 2023 ഓഗസ്റ്റ് 2 ,10.30ന് വക്കത്തെ കുടുംബവീട്ടു വളപ്പിലാണ് സംസ്കാരം.
വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കെപിസിസി മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഓഗസ്റ്റ് 1 ന് നിശ്ചയിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ യോഗം വക്കത്തിന്റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ചു. മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമൻ (95) അച്യുതമേനോൻ, ഇ കെ നായനാർ, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നിട്ടുണ്ട്

