ജയ്പുർ-മുംബൈ എക്‌സ്പ്രസിലെ നാലു യാത്രക്കാരെ വെടിവച്ചു കൊന്ന് ആർപിഎഫ് കോൺസ്റ്റബിൾ

ജയ്പുർ: ∙ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നാലു യാത്രക്കാരെ വെടിവച്ചു കൊന്നു. ജയ്പുർ-മുംബൈ എക്‌സ്പ്രസിന്റെ ബി-5 കോച്ചിൽ 2023 ജൂലൈ 31 ന് പുലർച്ചെയാണു സംഭവം. ട്രെയിൻ മുംബൈയിലേക്കു പോകുന്നതിനിടെ ആർപിഎഫ് കോൺസ്റ്റബിൾ യാത്രക്കാർക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ട്രെയിൻ ബോറിവലിക്കും മിരാ റോഡിനും ഇടയിൽ ആയിരുന്നപ്പോഴാണ് സംഭവമെന്നാണു റിപ്പോർട്ട്.

അക്രമിയെ ആയുധസഹിതം പിടികൂടി. കോൺസ്റ്റബിളിന്റെ സഹപ്രവർത്തകനും മൂന്നു യാത്രക്കാരുമാണു മരിച്ചത്. വെടിവയ്പിൽ നിരവധി യാത്രക്കാർക്കു പരുക്കേറ്റു. അക്രമി ട്രെയിനിലുണ്ടായിരുന്ന സഹപ്രവർത്തകർക്കു നേരെയാണ് വെടിവച്ചതെന്നാണു സൂചന.

Share
അഭിപ്രായം എഴുതാം