വൈഫൈക്ക് പകരം ഇനി ലൈഫൈ സാങ്കേതികവിദ്യ

ന്യൂഡൽഹി: ഇന്റർനെറ്റ് കൈമാറ്റത്തിന് ഇപ്പോൾ പുതിയ ടെക്‌നോളജി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. വൈഫൈക്ക് പകരം ഇനി ലൈഫൈ സാങ്കേതികവിദ്യ ഇന്റർനെറ്റും ഡേറ്റയും കൈമാറുന്നതിനും ഉപയോഗിക്കാൻ കഴിയും. സാധാരണ ബൾബുകളിൽ ലൈഫൈ ചിപ്പ് ഘടിപ്പിച്ച് അവയെ ലൈഫൈ ബൾബുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് നമ്മുക്ക് കാണാൻ കഴിയാത്തത്ര വേഗത്തിൽ മിന്നും. ഇത് വഴിയാണ് ഡേറ്റ കൈമാറ്റ പ്രവർത്തനം നടക്കുക. ഇത് വൈഫേയേക്കാൾ വേഗത്തിലായിരിക്കും. 2012ലാണ് ലൈഫൈ ആദ്യമായി പ്രദർശിപ്പിച്ചത്.

വൈ-ഫൈ മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതിയായി 802.11bb (ലൈഫൈ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജീനിയേഴ്‌സ് (ഐഇഇഇ) അംഗീകാരം നൽകിയിട്ടുണ്ട്. വെളിച്ചത്തിനൊപ്പം ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. എന്നാൽ നിലവിലുള്ള വൈഫൈ സംവിധാനവുമായി ചേർന്നു ലൈഫൈ പ്രവർത്തിക്കുക.

802.11bb വിവരക്കൈമാറ്റത്തിന് 800-1000 എൻഎം ശ്രേണിയിലുള്ള ഇൻഫ്രാറെഡ് പ്രകാശമാണ് ഉപയോഗിക്കുന്നത്. വൈഫൈ സാങ്കേതികവിദ്യ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചു വിവരക്കൈമാറ്റം നടത്തുമ്പോൾ പ്രകാശം വഴി വിവരക്കൈമാറ്റം നടത്താൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ലൈഫൈയിൽ ഉപയോഗിച്ചിരിക്കുന്നത്. 10 എംബിപിഎസ് മുതൽ 9.8 എംബിപിഎസ് വരെ വേഗത്തിൽ ആശയവിനിമയം നടത്താം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →