വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽയുവാവിന് ഇവരുമായി മുന്‍ വൈരാഗ്യം നിലനിന്നിരുന്നു.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ വീട്ടിൽ റ്റി.എസ് അജയ്(26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടമ്മയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറുകയും ഇവരുടെ മകനെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ഇയാൾ ആക്രമിക്കുകയും,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

യുവാവിന് ഇവരുമായി മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ ഇത്തരത്തില്‍ ആക്രമിച്ചത്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ വി.വി സുരേഷ് കുമാർ, സി.പി.ഓമാരായ ഹുസൈൻ, രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →